50 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ളിടത്ത് 1000 പേര്‍; കല്യാണമണ്ഡപത്തിനും വധു-വരന്റെ രക്ഷിതാക്കള്‍ക്കും 9.5ലക്ഷം രൂപ പിഴ

ശ്രീനു എസ്
ചൊവ്വ, 6 ജൂലൈ 2021 (11:45 IST)
കൊവിഡ് നിയന്ത്രണം മൂലം 50 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ള വിവാഹ പാര്‍ട്ടിയില്‍ 1000 പേര്‍ പങ്കെടുത്തു. ഇതേത്തുടര്‍ന്ന് അധികൃതര്‍ കല്യാണമണ്ഡപത്തിനും വധു-വരന്റെ രക്ഷിതാക്കള്‍ക്കും 9.5ലക്ഷം രൂപ പിഴ വിധിച്ചു. ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. കൊവിഡ് വ്യാപനം മൂലം ജില്ലയില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയിരുന്നു. എന്നാല്‍ വധുവരന്മാരുടെ ബന്ധുക്കള്‍ 1000 പേരെയാണ് പങ്കെടുപ്പിച്ചത്. 
 
സംഭവത്തില്‍ വിവാഹ മണ്ഡപം സീല്‍ ചെയ്തിട്ടുണ്ട്. മണ്ഡപത്തിന്റെ ഉടമയ്ക്ക് 4.75 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. വധുവരന്മാരുടെ രക്ഷിതാക്കള്‍ക്ക് 2.37 ലക്ഷം രൂപ വീതമാണ് പിഴ വിധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article