വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31പേര്‍ക്ക്

ശ്രീനു എസ്
വെള്ളി, 28 ഓഗസ്റ്റ് 2020 (13:56 IST)
വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൂന്നുദിവസത്തിനിടെ കൊവിഡ സ്ഥിരീകരിച്ചത് 31പേര്‍ക്ക്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. വരും ദിവസങ്ങള്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിക്കാമെന്നാണ് കരുതുന്നത്. 
 
അതേസമയം ഇനിയും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുമായി നിരവധി ജീവനക്കാര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article