ബിഎസ് 6 മരാസ്സോയെ വിപണിയിലെത്തിച്ച് മഹീന്ദ്ര, വില 11.25 ലക്ഷം മുതൽ

വെള്ളി, 28 ഓഗസ്റ്റ് 2020 (13:36 IST)
മറാസ്സോയുടെ ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച്‌ മഹീന്ദ്ര. M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേതങ്ങളിലാണ് വാഹനം വിപണിയിലെത്തിയിരിയ്ക്കുന്നത്. ഈ വകഭേതങ്ങളിൽ മാത്രമായിരിയ്ക്കും ഇനി മരാസ്സോ ലഭ്യമാവുക. M8 പതിപ്പിനെ വിപണിയിൽനിന്നും പിൻവലിച്ചതായാണ് വിവരം. 11.25 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന്റെ വില. 
 
M2 പതിപ്പിന് 11.25 ലക്ഷം രൂപയും, M4+ പതിപ്പിന് 12.37 ലക്ഷം രൂപയും, ഉയര്‍ന്ന വകഭേതമായ M6+ മോഡലിന് 13.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില എന്നാണ് റിപ്പോർട്ടുകൾ. എഞ്ചിനിലെ മാറ്റമൊഴിച്ചാൽ ഡിസൈനിലോ ഫീച്ചറുകളിലോ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. 
 
3,500 ആർപിഎമ്മിൽ 121 ബിഎച്ച്‌പി കരുത്തും 1,750-2,500 ആർപിഎമ്മിൽ 300 എൻഎം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയര്‍ബോക്സാണ് വാഹനത്തിൽ ലഭ്യമാവുക. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് പെട്രോള്‍ എഞ്ചികും അധികം വൈകാതെ വാഹനം എത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍