രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ 90 ശതമാനത്തിന്റെ വർധന, നാലാം തരംഗത്തിന്റെ തുടക്കമോ?

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (15:49 IST)
രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,183 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 90 ശതമാനത്തിന്റെ വർധനവാണിത്. കഴിഞ്ഞ ദിവസം 1150 കൊവിഡ് കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരുന്നത്.
 
അതേസമയം രാജ്യത്ത് പ്രതിദിന മരണങ്ങളുടെ എണ്ണവും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 214 മരണങ്ങള്‍ കോവിഡ് മൂലം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിൽ 62 എണ്ണ‌വും കേരളത്തിൽ നിന്നാണ്. ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണ‌ത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അനുബന്ധ വാര്‍ത്തകള്‍

Next Article