രാജ്യത്ത് ഒറ്റദിവസത്തെ കൊവിഡ് മരണസംഖ്യം 214!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 ഏപ്രില്‍ 2022 (10:49 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,183 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1,985 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 214 പേരാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 11,542 പേരാണ്. 
 
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 521965 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 186.54 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍