എന്തുവന്നാലും മനസ്സും ശരീരവും സ്റ്റേബിള്‍ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റല്‍ യോഗയില്‍ കൊണ്ടെത്തിച്ചത്:അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ജൂണ്‍ 2021 (11:07 IST)
ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്.യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. എന്തുവന്നാലും മനസ്സും ശരീരവും സ്റ്റേബിള്‍ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റല്‍ യോഗയില്‍ കൊണ്ടെത്തിച്ചതെന്ന് അശ്വതി ശ്രീകാന്ത് പറയുന്നു.
 
അശ്വതിയുടെ വാക്കുകളിലേക്ക്
 
'പത്മയെ ഗര്‍ഭിണിയായിരുന്ന കാലം മുഴുവന്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിട്ടുണ്ട് ഞാന്‍. ഉള്ളതും ഇല്ലാത്തതുമായ പല പ്രശ്‌നങ്ങളുടെയും പേരില്‍ അനാവശ്യമായ സ്‌ട്രെസ് എടുത്തും പ്രെഗ്‌നന്‍സി ഹോര്‍മോണ്‍സ് സമ്മാനിച്ച മൂഡ് സ്വിങ്‌സില്‍ ആടിയുലഞ്ഞും ഒക്കെയാണ് ആ കാലം കടന്നു പോയത്.

പോസ്റ്റ്പാര്‍ട്ടം കാലം പിന്നെ പറയുകയേ വേണ്ട അതുകൊണ്ട് തന്നെ ഇത്തവണ എന്തൊക്കെ സംഭവിച്ചാലും സ്ട്രെസ് എടുക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. അപ്പോള്‍ ദാ വരുന്നു കോവിഡ് രണ്ടാം തരംഗം, ലോക്ക് ഡൗണ്‍, അതിനിടയില്‍ അവിചാരിതമായി ഒരു ഫ്‌ലാറ്റ് ഷിഫ്റ്റിംഗ്, ഭര്‍ത്താവ് മറ്റൊരു രാജ്യത്ത്, അച്ഛനും അമ്മയും ആരും അടുത്തില്ല...ഞാനും മോളും മാത്രം ! പക്ഷേ എന്തുവന്നാലും മനസ്സും ശരീരവും സ്റ്റേബിള്‍ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റല്‍ യോഗയില്‍ കൊണ്ടെത്തിച്ചത്'- അശ്വതി ശ്രീകാന്ത് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article