ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ഷോ നിര്‍ത്തുമോ? കാരണം ഇതാണ്

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഏപ്രില്‍ 2024 (11:07 IST)
പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്ത വൈകാതെ വരുമോ ? ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഷോയ്ക്ക് എതിരെ ഹൈക്കോടതിയുടെ നോട്ടീസ് വന്നിരിക്കുകയാണ്.
 
മലയാളം ആറാം സീസണ്‍ ഉള്ളടക്കം അടിയന്തരമായി പരിശോധിക്കാനാണ് ഹൈക്കോടതി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
 
നിലവില്‍ സംപ്രേക്ഷണം തുടരുന്ന പരിപാടിയുമായി ബന്ധപ്പെട്ട ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
 
ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാണിച്ചാണ് ആദര്‍ശ് എസ് എസ് ഹര്‍ജി നല്‍കിയത്.പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും കോടതി നോട്ടീസ് അയച്ചു. ഏപ്രില്‍ 25ന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article