രണ്ടു പ്രണയങ്ങള്‍ അവസാനിച്ചു, അതിനിടെ പുതിയ പെണ്‍ സുഹൃത്തുക്കള്‍,ഗോപി സുന്ദറിന്റെ വിഷു ആഘോഷം

കെ ആര്‍ അനൂപ്

തിങ്കള്‍, 15 ഏപ്രില്‍ 2024 (15:15 IST)
Gopi Sundar
2024 ലെ ഗോപി സുന്ദറിന്റെ വിഷു ആഘോഷം ഗായിക അദ്വൈതാ പത്മകുമാറിനൊപ്പമായിരുന്നു. ഗോപിയുടെ കൂടെയുള്ള യാത്ര വിശേഷം അദ്വൈത പങ്കുവെച്ചിരുന്നു. പ്രൊഫഷനെക്കാള്‍ അദ്ദേഹത്തിന്റെ പ്രണയങ്ങള്‍ അടുത്തിടെ ചര്‍ച്ചയായി മാറിയിരുന്നു. ഇതുതന്നെയാണ് അദ്വൈതയുടെ പോസ്റ്റിന് താഴെ കമന്റായി വന്നതും.
 
അടുത്ത കാലങ്ങളായി രണ്ടു പ്രണയങ്ങള്‍ അവസാനിച്ചപ്പോഴും, പുതിയ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോപി സുന്ദര്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിവാദങ്ങളില്‍ ഗോപിയുടെ പേര് എപ്പോഴും നിറഞ്ഞുനില്‍ക്കും.അതിനിടെ ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ നിന്നും പ്രധാനപ്പെട്ട ഒരാള്‍ മാറിപ്പോകുകയും ചെയ്തിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Adwaidha Official (@adwaitha_padmakumar)

നീണ്ടകാലത്തെ പ്രണയവും ലിവിങ് ടുഗെദര്‍ ബന്ധവുമായിരുന്നു ഗായിക അഭയാ ഹിരണ്മയിയും ഗോപി സുന്ദറും തമ്മില്‍. ഇതിനെക്കുറിച്ച് രണ്ടാളും തുറന്നു പറഞ്ഞിട്ടുമുണ്ട്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. അഭയ ജീവിതത്തില്‍ നിന്ന് പോയ ശേഷമാണ് അമൃത സുരേഷ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. അധികം നാള്‍ നീണ്ടുനിന്നില്ല ഈ ബന്ധം. വൈകാതെ തന്നെ അതും അവസാനിച്ചു. വൈകാതെ തന്നെ ഇരുവരും ഇന്‍സ്റ്റിറ്റ്ഗ്രാമില്‍ അണ്‍ഫോളോ ചെയ്തു.പിന്നീട് അമൃതയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുകയും, രണ്ടുപേരും പരസ്പരം വീണ്ടും ഫോളോ ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമൃത സുരേഷ് ഗോപി സുന്ദറിനെ ഫോളോ ചെയ്യുന്നില്ല.ഗോപി ഇപ്പോഴും അമൃതയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.അമൃതാ സുരേഷിന് ശേഷം മയോനി എന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സ്വന്തമായുള്ള പ്രിയാ നായര്‍ എന്ന സുഹൃത്തിനൊപ്പം ഗോപി സോഷ്യല്‍ മീഡിയയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
 
എന്നാല്‍ ഗോപി സുന്ദര്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടുണ്ട് എന്ന കാര്യത്തില്‍ അറിവില്ല.പ്രിയാ ഗോപി സുന്ദറുമായുള്ള വിവാഹബന്ധത്തില്‍ രണ്ട് പെണ്‍മക്കള്‍ ഉണ്ട്.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍