90% അഭിനേതാക്കളും റിമ്യൂനറേഷന്‍ ഫില്‍ ചെയ്യാതെ കരാര്‍ ഒപ്പിട്ടു,പ്രതിഫലത്തിന്റെ പകുതിയുടെയും പകുതിയാണ് അവര്‍ വാങ്ങിയത്, അത് ഇമോഷണല്‍ മൊമെന്റ് ആയിരുന്നുവെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം
മലയാളത്തിലെ യുവ താരനിര അണിനിരന്ന വര്‍ഷങ്ങള്‍ക്കുശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, കല്യാണി പ്രദര്‍ശന്‍ ഉള്‍പ്പെടെ വലിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. സിനിമയ്ക്കായി കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം ആരായിരുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വിശാഖ് സുബ്രഹ്‌മണ്യം.
'സത്യത്തില്‍ ഈ പടത്തില്‍ എല്ലാവരും വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ പകുതിയുടെയും പകുതിയാണ് വാങ്ങിച്ചത്. കാരണം ഈ പടത്തിന്റെ സ്റ്റാര്‍ കാസ്റ്റും അല്ലെങ്കില്‍ ഈ പടത്തിന്റെ സെറ്റപ്പും എല്ലാവര്‍ക്കും അറിയാം. ഇത് എത്രത്തോളം ചെലവ് വരുമെന്ന് എല്ലാവര്‍ക്കും അറിയാം. പടത്തിനെ കുറിച്ച് എല്ലാവരോടും സംസാരിച്ചിട്ട് എഗ്രിമെന്റ് സൈന്‍ ചെയ്യുക ആര്‍ട്ടിസ്റ്റുകളുടെ റിമ്യൂനറേഷന്‍ ഒക്കെ പറഞ്ഞിട്ടാണ്.
ഒരു ആറേഴുപേര്‍ അങ്ങനെയാണ് ചെയ്തിട്ടുള്ളത്. മെയിന്‍ സ്ട്രീം താരങ്ങള്‍. പ്രണവ്, ധ്യാന്‍, അജു, കല്യാണി, ബേസില്‍ ആരാണെങ്കിലും അങ്ങനെയായിരുന്നു',-വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞു.