പുതിയ റിലീസുകള്‍ക്ക് മുന്നിലും കുലുങ്ങാതെ ആടുജീവിതം, ലൂസിഫറിനെയും മറികടന്നു

അഭിറാം മനോഹർ

തിങ്കള്‍, 15 ഏപ്രില്‍ 2024 (18:50 IST)
വിഷു റിലീസുകളുടെ ആവേശത്തിന് മുന്നിലും കുലുങ്ങാതെ മികച്ച പ്രതികരണവുമായി പൃഥ്വിരാജ് ബ്ലെസി സിനിമയായ ആടുജീവിതം. മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തിയ സിനിമ ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷനായ 128 കോടിയും മറികടന്നുകൊണ്ട് തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. പുതിയ സിനിമകളുടെ വരവിലും ആടുജീവിതത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
 
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ പൃഥ്വിരാജാണ് നജീബെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌കര്‍ ജേതാക്കളായ എ ആര്‍ റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും ചെയ്ത സിനിമയില്‍ ഹോളിവുഡ് താരമായ ജിമ്മി ജീന്‍ ലൂയിസും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. തിയേറ്റര്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഗാനമായ ഓമനെയുടെ വീഡിയോ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അമലപോളാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍