മോഹന്‍ലാല്‍ അല്ല സുരേഷ് ഗോപി, ബിഗ് ബോസ് നാലാം സീസണില്‍ പുതിയ അവതാരകന്‍ ?

കെ ആര്‍ അനൂപ്

ബുധന്‍, 2 മാര്‍ച്ച് 2022 (09:58 IST)
ബിഗ് ബോസ് നാലാം സീസണ്‍ മാര്‍ച്ച് മാസം തന്നെ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. പുതിയ സീസണിന്റെ അവതാരകനായി മോഹന്‍ലാല്‍ ആയിരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പകരക്കാരനായി സുരേഷ് ഗോപിയെത്തും എന്നാണ് പറയപ്പെടുന്നത്.
 
നാലാം സീസണിന്റെ ലോ?ഗോ പ്രകാശനം ചെയ്തപ്പോള്‍ അതില്‍ കേട്ട തീം സോങാണ് അവതാരകനായി സുരേഷ് ഗോപിയെത്തും എന്ന ആരാധകരുടെ കണക്കുകൂട്ടലിന് പിന്നില്‍.'അസതോ മാ സദ് ഗമയ' എന്ന വരികളാണ് ലോഗോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോ?ഗിച്ചിരിക്കുന്നത്.
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ ഗാനം ലോ?ഗോ തീം സോങായി ഉള്‍പ്പെടുത്തിയിരിക്കുന്നത് സുരേഷ് ഗോപിയുടെ വരവിന് വേണ്ടി ആണോ എന്നും പ്രേക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നു. നാലാം സീസണിലും മോഹന്‍ലാല്‍ തന്നെ അവതാരകനാകുമെന്നാണ് ഷോയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍