ഒരു പ്രണയദിനവും അദ്ദേഹം മറന്നിട്ടില്ല: റിയാലിറ്റി ഷോയിൽ വിതുമ്പി മേഘ്‌ന രാജ്

തിങ്കള്‍, 14 ഫെബ്രുവരി 2022 (20:38 IST)
2020ൽ അപ്രതീക്ഷിതമായിട്ടായിരുന്നു മലയാളികളുടെ പ്രിയതാരം മേഘ്‌നാ രാജിന് ർത്താവ് ചിരഞ്ജീവി സർജയെ നഷ്ടപ്പെടുന്നത്. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. അന്ന് മുതൽ മകനൊപ്പം ഭർത്താവിന്റെ ഓർമകളിലാണ് നടി ജീവിക്കുന്നത്.
 
ജീവിതത്തിൽ സംഭവിച്ച കടുത്ത ആഘാതത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അടുത്തിടെ ഒരു ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ നടി ഭർത്താവിന്റെ ഓർമകൾ പ്രേക്ഷകരുമായി പങ്കുവച്ചു.
ഇതിനിടെ പഴയ ഓർമകളുടെ ഭാരത്താൽ താരം വിതുമ്പികരയുകകൂടി ചെയ്‌തതോടെ പ്രേക്ഷകരും നിസ്സഹായ‌രായി.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Colors Kannada Official (@colorskannadaofficial)

2019 ൽ ആദ്യത്തെ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു നെക്‌ളേസാണ് ചിരഞ്ജീവി മേഘ്‌നയ്ക്ക് സമ്മാനിച്ചത്.വാലന്റൈൻസ് ഡേയ്ക്കും സമ്മാനങ്ങൾ നൽകാൻ അദ്ദേഹം മറന്നിരുന്നില്ല. വിലപ്പെട്ട ആ സമ്മാനങ്ങളിൽ പലതും കിടക്കയിൽ തന്നെയുണ്ട്. അവയെ നോക്കിക്കൊണ്ടല്ലാതെ, ആ ഓർമകളെ ആലിംഗനം ചെയ്തുകൊണ്ടല്ലാതെ എനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ് താരം പറഞ്ഞു.
 
10 വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും ദീർഘകാലത്തെ സൗഹൃദത്തിനൊടുവിലാണ് അവർ പ്രണയ ബദ്ധരാകുന്നതും വിവാഹിതരാകുന്നതും.2018 ഏപ്രിൽ 29 നാണ് ഇരുവരുടെയും വിവാഹം ആഘോഷമായി നടന്നത്. രണ്ടു വർഷത്തിനു ശേഷം കുട്ടി പിറന്നതിനു പിന്നാലെയായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍