ബിഗ് ബോസ് 4 ഉടന്‍; ഗായത്രി സുരേഷ് മത്സരാര്‍ത്ഥിയായേക്കും !
ചൊവ്വ, 1 മാര്‍ച്ച് 2022 (20:04 IST)
ബിഗ് ബോസ് സീസണ്‍ 4 ല്‍ നടി ഗായത്രി സുരേഷ് മത്സരാര്‍ത്ഥിയായേക്കുമെന്ന് സൂചന. ജമ്‌നപ്യാരി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
മാര്‍ച്ച് അവസാന വാരത്തോടെ ബിഗ് ബോസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 4. പുതിയ സീസണിന്റെ ലോഗോ ഏഷ്യാനെറ്റ് ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു.