ബിഗ് ബോസ് പുതിയ സീസണ്‍ എപ്പോള്‍ ?

കെ ആര്‍ അനൂപ്

ബുധന്‍, 2 മാര്‍ച്ച് 2022 (09:54 IST)
ബിഗ് ബോസ് പുതിയ സീസണ്‍ എപ്പോള്‍ തുടങ്ങുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സീസണിന്റെ ലോഗോ ഈയടുത്ത് പുറത്തുവന്നിരുന്നു. 
 
നാലാം സീസണ്‍ എപ്പോള്‍ തുടങ്ങും എന്ന ചോദ്യമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
പുതിയ സീസണ്‍ മാര്‍ച്ചില്‍ തുടങ്ങനാണ് തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ പിറകെ വരും.2018 ജൂണ്‍ 24ന് ആണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ ആദ്യ സീസണ്‍ ആരംഭിച്ചത്.
 
സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് ബിഗ് ബോസില്‍ മത്സരത്തിന് എത്തുക. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം പുറത്താകാതെ എത്തുന്ന ഒരാളാണ് വിജയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍