'കാന്താര 2' എപ്പോള്‍ ? സംവിധായകന്‍ റിഷഭ് ഷെട്ടിയുടെ മറുപടി

കെ ആര്‍ അനൂപ്
തിങ്കള്‍, 28 നവം‌ബര്‍ 2022 (08:51 IST)
'കാന്താര' ഒ.ടി.ടിയിലും വലിയ വിജയമായി മാറിയതോടെ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഒരു വര്‍ഷത്തെ കഷ്ടപ്പാടാണ് സിനിമയ്ക്ക് പിന്നിലെന്ന് നടനും സംവിധായകനുമായ റിഷഭ് ഷെട്ടി പറഞ്ഞു. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച് 2022 സെപ്റ്റംബര്‍ 30നാണ് 'കാന്താര'തിയേറ്ററുകളില്‍ എത്തിയത്.
 
96 ദിവസത്തോളം ചിത്രീകരണത്തിനായി ചെലവഴിച്ചെന്നും അതില്‍ ഏതാണ്ട് 55 ദിവസത്തോളം 18 മണിക്കൂറോളം ജോലി ചെയ്‌തെന്നും റിഷഭ് പറഞ്ഞു.'കാന്താര'യുടെ രണ്ടാം ഭാഗം എപ്പോഴെന്ന ചോദ്യത്തിന് നടന്‍ മറുപടി നല്‍കി.
 
'കാന്താര'യുമായി ബന്ധപ്പെട്ട ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നാണ് റിഷഭ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article