കാന്താരയിലെ മനോഹര ഗാനം, ഇതുവരെ കണ്ടില്ലേ ? വീഡിയോ സോങ്

കെ ആര്‍ അനൂപ്

ശനി, 26 നവം‌ബര്‍ 2022 (11:19 IST)
തിയേറ്ററുകളെ ഉത്സവപ്പറമ്പുകള്‍ ആക്കി മാറ്റിയ കാന്താര ഒടുവില്‍ ഒ.ടി.ടി എത്തിയപ്പോഴും വലിയ വിജയമായി മാറി. ചിത്രത്തിലെ മനോഹരമായ വീഡിയോ സോങ് ആണ് പുറത്തു വന്നിരിക്കുന്നത്.
 
'അങ്ങേക്കാട്ടില്‍' എന്ന് തുടങ്ങുന്ന വീഡിയോ സോങ് ആണ് പുറത്തുവന്നിരിക്കുന്നത്.
&
nbsp;
എസ്പി അഭിഷേക്, നാഗരാജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ജോസി ജോര്‍ജ്ജ് എഴുതിയ പാട്ടിന് അജനീഷ് ലോക്‌നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
സെപ്റ്റംബര്‍ 30നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമായതിന് പിന്നാലെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തു. എല്ലാ ഭാഷകളിലും വിജയമായി പ്രദര്‍ശനം തുടരുകയാണ് 'കാന്താര'.
 
  റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്.
  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍