274.26 കോടി നേടി കാന്താര, ചിത്രം നാല്‍പ്പത്തിയൊന്നാം ദിവസം നേടിയത് കോടികള്‍

കെ ആര്‍ അനൂപ്

വ്യാഴം, 10 നവം‌ബര്‍ 2022 (11:11 IST)
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്താര പ്രദര്‍ശനം തുടരുകയാണ്. സിനിമ സെപ്റ്റംബര്‍ 30നായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ 41 ദിവസങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്.274.26 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കി. 41 ദിവസത്തെ കളക്ഷന്‍ വിവരമാണ് പുറത്തുവന്നത്.
നാല്‍പ്പത്തിയൊന്നാം ദിവസം 2.30 കോടി കളക്ഷന്‍ നേടാനും സിനിമയ്ക്കായി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍