ഹിന്ദി മൊഴിമാറ്റ പതിപ്പും 50 കോടി ക്ലബ്ബില്‍,കാന്താരയുടെ നേട്ടങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 5 നവം‌ബര്‍ 2022 (10:58 IST)
ഇന്ത്യന്‍ സിനിമയുടെ മുഖം ആകാനുള്ള ഒരുക്കത്തിലാണ് കന്നഡ ചലച്ചിത്ര ലോകം.കെജിഎഫിന്റെ അതേ പാതിയിലാണ് കാന്താരയും.
സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും തിയേറ്ററുകളില്‍ ആളുകള്‍ക്ക് കുറവില്ല. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകളും ഹിറ്റ് തന്നെ.
 
ഹിന്ദി മൊഴിമാറ്റ പതിപ്പിന് 50 കോടിയില്‍ കൂടുതല്‍ നേടാനായി എന്നാണ് പുതിയ വിവരം. തീര്‍ന്നില്ല മറ്റ് ഹിന്ദി മൊഴിമാറ്റ ചിത്രങ്ങളുടെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് കാന്താരയും എത്തി.ബാഹുബലി 2, കെജിഎഫ് 2, ആര്‍ആര്‍ആര്‍, 2 പോയിന്റ് സിറോ, ബാഹുബലി, പുഷ്പ എന്നീ സിനിമകള്‍ ഉള്ള ഈ ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് കാന്താര.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍