ആചാര അനുഷ്ഠാനങ്ങളെ പരിഹസിക്കരുത്, അത് പലരുടെയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് : റിഷഭ് ഷെട്ടി

വെള്ളി, 25 നവം‌ബര്‍ 2022 (20:32 IST)
ഇന്ത്യയുടെ ഓരോ ഗ്രാമത്തിനും അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടെന്നും സംവിധായകൻ റിഷഭ് ഷെട്ടി. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും പുതിയ വിപണിസാധ്യതകളെ പറ്റിയുമുള്ള മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മണ്ണും മനുഷ്യനും ഈശ്വരവിശ്വാസവും ആചാരങ്ങളുമെല്ലാം ചേർന്ന വിഷയമായിരുന്നു റിഷഭ് ഷെട്ടി ഒരുക്കിയ കാന്താരയുടേത്. താൻ കുട്ടികാലത്ത് കേട്ടിട്ടൂള്ള നാടോടിക്കഥകളും തുളുനാട് സംസ്ക്കാരത്തിലെ കുട്ടിക്കാലത്തെ അനുഭവങ്ങളും ചേർന്നതാണ് കാന്താര. കുട്ടിക്കാലം മുതൽ ഒരു യക്ഷഗാനകലാകാരനായിരുന്നു താനെന്നും കംബള, ദൈവാരാധന, ഭൂത കോല എന്നിവയുടെ സംസ്‌കാരങ്ങൾ സിനിമകളിൽ പ്രദർശിപ്പിക്കുന്നതിൽ താൻ സിനിമയിൽ കരിയർ തുടങ്ങിയ കാലം മുതൽ സ്വപ്നം കാണുന്നതാണെന്നും റിഷഭ് ഷെട്ടി പറഞ്ഞു.
 
ആചാരങ്ങളും വിശ്വാസങ്ങളും ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതിനാൽ അവയെ പരിഹസിക്കരുതെന്നും റിഷഭ് ഷെട്ടി പറഞ്ഞു. കാന്താരയിലെ ശിവൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് പണ്ട് മുതലെ ആഗ്രഹം ഉണ്ടായിരുന്നെന്നും റിഷഭ് ഷെട്ടി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍