ഞങ്ങള്‍ സുഹൃത്തുക്കളാണ് ! വൈറലായ ചിത്രത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി തുറന്നു പറയുന്നു

കെ ആര്‍ അനൂപ്

വെള്ളി, 13 ജനുവരി 2023 (13:12 IST)
ഐശ്വര്യ ലക്ഷ്മി തമിഴ് താരം അര്‍ജുന്‍ ദാസുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. നടനൊപ്പം ഒരു ചിത്രം നടി പങ്കുവെച്ചത് ആയിരുന്നു പ്രചാരണത്തിന് പിന്നില്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
 
ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ ഒരു ചിത്രം എടുത്തെന്നും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് മാത്രമാണ് ഉണ്ടായിരുന്നതെന്നും നടി പറയുന്നു. ഇത്രയും അധികം ഫോട്ടോ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 
 
ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും ഉടന്‍ തന്നെ പുതിയ സിനിമയ്ക്കായി ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍