എഴുത്തില്‍ അച്ഛന്‍ കൊണ്ടുവന്ന പുതുമ തന്നെയാണ് എന്നും ഇഷ്ടം: വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 3 ജനുവരി 2023 (09:09 IST)
ശ്രീനിവാസന്‍ വിനീത് കൂട്ടുകെട്ടില്‍ ഇനി വരാനിരിക്കുന്ന ചിത്രമാണ് കുറുക്കന്‍. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും. ജീവിതത്തിലെ വിഷമഘട്ടത്തില്‍ നിന്നും കരകയറിയ ശ്രീനിവാസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണിത്. എഴുത്തില്‍ അച്ഛന്‍ കൊണ്ടുവന്ന പുതുമ തന്നെയാണ് തനിക്ക് എന്നും ഇഷ്ടമെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. 
 
'സര്‍ക്കാസ്റ്റിക് ആയ രീതിയില്‍ വളരെ ആഴത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്.
നമുക്ക് ചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളില്‍ കാണാം. ഒപ്പം അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെല്ലാം അതിലുണ്ടാവും'- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
 ഇളയ മകന്‍ ധ്യാനിനൊപ്പം 'ആപ്പ് കൈസേ ഹോ' എന്ന ചിത്രത്തിലും ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട് . തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ തന്നെയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article