ദുല്‍ഖറിനൊപ്പം ഒരു സിനിമ, ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

വെള്ളി, 31 ഡിസം‌ബര്‍ 2021 (11:29 IST)
വിനീത് ശ്രീനിവാസന്റെ പടത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍. മലയാള സിനിമ പ്രേമികള്‍ കൊതിക്കുന്ന കോമ്പിനേഷന്‍. സമീപഭാവിയില്‍ അത്തരത്തിലൊരു സിനിമ സംഭവിക്കാം. അതിനുള്ള സൂചന നല്‍കുകയാണ് വിനീത് ശ്രീനിവാസന്‍. 

ദുല്‍ഖറുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ തന്നെ വെളിപ്പെടുത്തി. ഒരു പടം ആള്‍മോസ്റ്റ് പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോവുകയായിരുന്നുവെന്നും ഭാവിയില്‍ ഏതായാലും ഒരു ദുല്‍ഖര്‍ സിനിമ ഉണ്ടാകുമെന്നും വിനീത് പറയുന്നു.അതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഹൃദയം റിലീസിനായി കാത്തിരിക്കുകയാണ് വിനീത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍