പോലീസ് യൂണിഫോമില്‍ നടി ലെന, ഒരു ദിവസം മൂന്ന് പേരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍, 'വനിത' ചിത്രീകരണം ജനുവരി ഒന്നിന്

കെ ആര്‍ അനൂപ്

വ്യാഴം, 30 ഡിസം‌ബര്‍ 2021 (15:02 IST)
നടി ലെന കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് വനിത.നവാഗതനായ സംവിധായകന്‍ റഹീം ഖാദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ദിവസം നടക്കുന്ന കഥയാണ് പറയുന്നത്.
 
വനിത എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ലെന എത്തുന്നത്. സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയുടെ ചിത്രീകരണം ജനുവരി ഒന്നിന് കൊച്ചിയിലെ പെരുമ്പാവൂരില്‍ തുടങ്ങും.
 
പോലീസ് ഉദ്യോഗസ്ഥരും മനുഷ്യരാണെന്നും അവര്‍ക്ക് അവരുടേതായ പ്രശ്നങ്ങളുണ്ടെന്നും കാണിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് റഹീം ഖാദര്‍ പറഞ്ഞു.
 
ഒരു ദിവസം മൂന്ന് പേരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍