ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ വിന്‍സി അലോഷ്യസ്, ശക്തമായ വേഷത്തില്‍ നടി

കെ ആര്‍ അനൂപ്
വ്യാഴം, 21 ഏപ്രില്‍ 2022 (17:12 IST)
ഷെയ്സണ്‍ പി ഔസേഫ് സംവിധാനം ചെയ്യുന്ന 'ദ ഫേസ് ഓഫ് ദ ഫേസ്ലെസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മലയാളി നടി വിന്‍സി അലോഷ്യസ്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
പ്രധാന കഥാപാത്രത്തെ തന്നെയാണ് വിന്‍സി അവതരിപ്പിക്കുന്നത്.
 
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക ,തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന സിനിമയാണ്, 1744 ഡബ്ല്യൂ.എ തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെതായി ഇനി വരാനുള്ളത്.
 
ലാല്‍ ജോസ് സംവിധാനം ചെയ്ത 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article