കെജിഎഫ് നിർമ്മാതാക്കളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, സംവിധാനം സുധ കൊങ്കര

വ്യാഴം, 21 ഏപ്രില്‍ 2022 (13:13 IST)
കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യയെങ്ങും ശ്രദ്ധ നേടിയ ഹൊംബാളെ ഫിലിംസ് നിർമാണ കമ്പനി തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായിക സുധ കൊങ്കരയാകും പുതിയ ചിത്രം ഒരുക്കുക.

 

യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയൊരുക്കുന്ന ചിത്രം തങ്ങളുടെ മുൻ‌ ചിത്രങ്ങളെ പോലെ ദേശീയശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷയെന്നും ഹൊംബാലെ ഫിലിംസ് പറഞ്ഞു. 2014ൽ പുനീത് രാജ്‍കുമാര്‍ നായകനായ നിന്നിണ്ടലേ നിർമിച്ചുകൊണ്ടാണ് ഹൊംബാളെ ഫിലിംസ് നിർമാണ രംഗത്തേക്ക് കടന്ന് വന്നത്. കെ‌ജിഎഫിലൂടെയാണ് ഈ ബാനർ ഇന്ത്യയെങ്ങും പ്രശസ്‌തമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍