ഇന്ത്യന്‍ സിനിമയില്‍ ആദ്യം,ഡി-ഏജിംഗ് സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ കമല്‍ഹാസന്റെ 'വിക്രം' ടീം

കെ ആര്‍ അനൂപ്
ശനി, 9 ഒക്‌ടോബര്‍ 2021 (08:57 IST)
കമല്‍ഹാസന്റെ 'വിക്രം' ഒരുങ്ങുകയാണ്. നടന്റെ 232-ാം സിനിമ ഒരു അനുഭവമാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.ഡിജിറ്റല്‍ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് 'വിക്രം'.
 
66-കാരനായ കമല്‍ ഹാസന്‍ 'വിക്രം'ല്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരന്റെ വേഷത്തില്‍ കമല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുവേണ്ടിയാണ് ഡിജിറ്റല്‍ ഡി-ഏജിംഗ് സാങ്കേതികവിദ്യ ടീം സ്വീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഡി-ഏജിംഗ് സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.
 
കമല്‍ ഹാസന്റെ പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.
ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article