നരേനൊപ്പം തമിഴില്‍ ശ്രിത ശിവദാസ്, ഓര്‍ഡിനറി സംവിധായകന്റെ പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (10:24 IST)
കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഓര്‍ഡിനറി.സുഗീത് ആണ് സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ പുതിയ ചിത്രം വരുന്നു. അതും തമിഴില്‍.നരേന്‍ ആണ് നായകനായി എത്തുന്നത്.
 
കുറല്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്നത്.ഓര്‍ഡിനറിയിലെ നായിക ശ്രിത ശിവദാസാണ് ഈ സിനിമയിലെയും നായിക. ദുബായ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് വിവരം. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
ശ്രിത ശിവദാസിന്റെ സണ്ണി എന്ന ചിത്രമാണ് ഒടുവിലായി പുറത്തുവന്നത്.അദൃശ്യം ചിത്രീകരണം നരേന്‍ പൂര്‍ത്തിയാക്കി. മലയാളം തമിഴ് ഭാഷകളായി സിനിമ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍