വെങ്കട് പ്രഭുവിന് ശേഷം വിജയ് ഒന്നിക്കുന്നത് കാർത്തിക് സുബ്ബരാജിനൊപ്പം!, ഇത് പൊടി പാറിക്കും

അഭിറാം മനോഹർ
വെള്ളി, 26 ജനുവരി 2024 (13:52 IST)
ദളപതി വിജയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുക സംവിധായകന്‍ കാര്‍ത്തിക് സുബരാജ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ദളപതി 69 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മിക്കുക സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരിക്കും. ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും. ഇതിന് മുന്‍പ് 2 തവണ വിജയുമായി സിനിമകള്‍ കാര്‍ത്തിക് സുബ്ബരാജ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും താരത്തിന് കഥകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിലവില്‍ വെങ്കട്ട് പ്രഭു ചിത്രമായ ഗോട്ടിലാണ് താരം അഭിനയിക്കുന്നത്.
 
ജിഗര്‍തണ്ട ഡബിള്‍ എക്‌സാണ് കാര്‍ത്തിക് സുബ്ബരാജിന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച സിനിമ ഇന്ത്യയിലെങ്ങും നല്ല കളക്ഷനാണ് നേടിയത്. എസ് ജെ സൂര്യ,രാഘവ ലോറന്‍സ് എന്നിവര്‍ അഭിനയിച്ച ചിത്രം മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article