ഫെബ്രുവരിയില്‍ വിവാഹം ഇല്ല, രശ്മികയുടെ കല്യാണ വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ വിജയ് ദേവരകൊണ്ട

കെ ആര്‍ അനൂപ്

ശനി, 20 ജനുവരി 2024 (14:40 IST)
നടി രശ്മിക മന്ദാനയുടെ കല്യാണ വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ വിജയ് ദേവരകൊണ്ട. ഈയടുത്ത് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇതിനെക്കുറിച്ച് നടന്‍ പറഞ്ഞത്. ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമോ അതോ രശ്മികയുമായുള്ള വിവാഹ നിശ്ചയം നടത്തുകയാണോ എന്ന ചോദ്യത്തിന് താരം മറുപടി നല്‍കി.
 
എല്ലാവര്‍ഷവും ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കാറുണ്ടെന്നും മാധ്യമങ്ങള്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ കാത്തിരിക്കുകയാണെന്നും വിജയ് പറഞ്ഞു.
 
'ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ എന്നെ വിവാഹം കഴിപ്പിക്കാന്‍ പത്രക്കാര്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വര്‍ഷവും ഇത് ഞാന്‍ കേള്‍ക്കാറുണ്ട്. പത്രക്കാര്‍ എന്നെ വിവാഹം കഴിപ്പിക്കാന്‍ കാത്തിരിക്കുകയാണ് ',-വിജയ് തമാശ രൂപേണ മറുപടിയായി പറഞ്ഞു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍