സൈക്കിളില്‍ എത്തി വോട്ട് ചെയ്ത് വിജയ്, ചിത്രങ്ങള്‍ തരംഗമാകുന്നു !

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഏപ്രില്‍ 2021 (11:52 IST)
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുകയാണ്. രാവിലെ മുതല്‍ തന്നെ കമല്‍ഹാസന്‍, റഹ്മാന്‍, സുഹാസിനി, ശ്രുതി ഹാസന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ വോട്ട് ചെയ്തിരുന്നു. വോട്ട് രേഖപ്പെടുത്താന്‍ ആയി വിജയ് എത്തിയത് സൈക്കിളിലായിരുന്നു. ഇന്ധന വിലക്കുറവില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സൈക്കിളില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്‌ക് ധരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താണ് നടന്‍ എത്തിയത്.
 
വിജയനെ പ്രതീക്ഷിച്ച് വലിയ ജനക്കൂട്ടം പോളിംഗ് ബൂത്തില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 'ദളപതി 65' എന്ന ചിത്രത്തിനായുളള ഒരുക്കത്തിലാണ് വിജയ്. സിനിമയുടെ പൂജ ഇക്കഴിഞ്ഞ ദിവസമായിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.സണ്‍ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍