ചെറിയ ബജറ്റ് സിനിമയായിരുന്നു, കാരവാനില്ല, വിദ്യാബാലൻ വസ്ത്രം മാറിയത് അരികിൽ നിർത്തിയിട്ട ഇന്നോവയിൽ : തുറന്ന് പറഞ്ഞ് സംവിധായകൻ

അഭിറാം മനോഹർ
ശനി, 5 ഒക്‌ടോബര്‍ 2024 (11:58 IST)
സുജോയ് ഘോഷ് സംവിധാനം ചെയ്ത് വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കഹാനി ഇന്ത്യയാകെ ചര്‍ച്ച ചെയ്ത സിനിമയാണ്. 2012ല്‍ റിലീസ് ചെയ്ത് സിനിമയ്ക്ക് ഏറെ നിരൂപക പ്രശംസ ലഭിക്കുകയും ബോക്‌സോഫീസില്‍ നിന്നും വലിയ വിജയം നേടുകയും ചെയ്തിരുന്നു. 15 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 79.20 കോടി രൂപയാണ് സ്വന്തമാക്കിയത്. എന്നാല്‍ സിനിമയുടെ ചെറിയ ബജറ്റ് കാരണം ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചെന്ന് സംവിധായകന്‍ സുജോയ് ഘോഷ് പറയുന്നു.
 
കുറഞ്ഞ ബജറ്റ് ആയതിനാല്‍ തന്നെ അഭിനേതാക്കള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്താനായില്ലെന്ന് സുജോയ് ഘോഷ് പറയുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാ ബാലന് പോലും ഒരു കാരവാന്‍ നല്‍കാനായില്ല. ഇതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ കറുത്ത തുണികൊണ്ട് മറച്ചാണ് വിദ്യാ ബാലന്‍ വസ്ത്രം മാറിയതെന്നും സുജോയ് ഘോഷ് പറയുന്നു.
 
 മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. വേണമെങ്കില്‍ വിദ്യാബാലന് കഹാനി പോലെ ഒരു ചെറിയ സിനിമ വേണ്ടെന്ന് വെയ്ക്കാമായിരുന്നു. എന്നാല്‍ അവര്‍ നല്‍കിയ ഒരു വാക്കിന്റെ പുറത്താണ് സിനിമ ചെയ്തത്. അമിതാബ് ബച്ചന്‍, ഷാറൂഖ് ഖാന്‍ പോലെയുള്ള അഭിനേതാക്കളുടെ ഗണത്തിലാണ് ഈ വിഷയത്തില്‍ വിദ്യയെന്നും സംവിധായകന്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article