Viduthalai Part 1 - Trailer വിജയ് സേതുപതിയും സൂരിയും,വെട്രി മാരന്റെ 'വിടുതലൈ ഭാഗം 1'ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 9 മാര്‍ച്ച് 2023 (09:08 IST)
സംവിധായകന്‍ വെട്രി മാരന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന'വിടുതലൈ ഭാഗം 1' ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
വിജയ് സേതുപതി ടീച്ചറായും സൂരി പോലീസായും അഭിനയിക്കുന്നു.ട്രെയിലര്‍ ഒരു സീരിയസ് ഡ്രാമ വാഗ്ദാനം ചെയ്യുന്നു, മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍ ചിത്രം എത്തും.അന്വേഷണത്തിന്റെ പേരില്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന പോലീസുകാര്‍ക്കെതിരായ പോരാട്ടം നടത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെ ആദ്യ ഭാഗത്തില്‍ അധികം കണ്ടെന്നു വരില്ല എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.  
 
രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത്, രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയായി.ഇളയരാജ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article