'കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ കഴിയില്ലായിരുന്നു'; 'തുറമുഖം' റിലീസ് ചെയ്യാന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് നിവിന്‍ പോളി

കെ ആര്‍ അനൂപ്
വ്യാഴം, 9 മാര്‍ച്ച് 2023 (09:05 IST)
മൂന്നുതവണ റിലീസ് മാറ്റിവെച്ച നിവിന്‍ പോളി ചിത്രമാണ് തുറമുഖം. മലയാളത്തിലെ താങ്ങാവുന്ന ബജറ്റില്‍ നിര്‍മിച്ച ഈ സിനിമ ഇത്രയും സാമ്പത്തിക പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് നിവിന്‍ പോളി പറയുന്നത്. അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഘട്ടത്തില്‍ പടം റിലീസ് ചെയ്യാന്‍ നിവിനും ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടക്കാതെ പോയതിനുള്ള കാരണവും നടന്‍ വെളിപ്പെടുത്തുന്നു.
 
തുറമുഖം എന്ന സിനിമയുടെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഏറ്റെടുത്താല്‍ പടം നിവിന്‍ പോളിക്ക് റിലീസ് ചെയ്യാനുള്ള സമ്മതം നല്‍കാം എന്ന നിര്‍മ്മാതാവ് പറഞ്ഞത്. അന്ന് കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ അന്ന് തനിക്ക് കഴിയില്ലായിരുന്നു എന്നും അതായിരുന്നു അന്ന് റിലീസ് ആകാതെ പോയതെന്നും നിവിന്‍ പോളി പറഞ്ഞു. തുറമുഖത്തിന്റെ സാമ്പത്തിക പ്രശ്‌നം പ്രശ്‌നത്തിന്റെ ഒരോ കുരുക്കും അഴിച്ച് അത് ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കിയ ലിസ്റ്റിന്‍ സ്റ്റീഫന് നിവിന്‍ പോളി നന്ദിയും പറഞ്ഞു. കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷനായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു നടന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article