നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ സംവിധായകന്‍ വി. എ. ശ്രീകുമാര്‍ അനുശോചിച്ചു.അനശ്വരമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ശ്രീ പ്രതാപ് പോത്തന്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. ആ കഥാപാത്രങ്ങളിലൂടെ നാം എന്നും അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്ന് ഒടിയന്‍ സംവിധായകന്‍ കുറിച്ചു.
വി. എ. ശ്രീകുമാറിന്റെ കുറിപ്പ്
ശ്രീ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ശ്രീ പ്രതാപ് പോത്തന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. അനശ്വരമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ശ്രീ പ്രതാപ് പോത്തന്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. ആ കഥാപാത്രങ്ങളിലൂടെ നാം എന്നും അദ്ദേഹത്തെ ഓര്‍മ്മിക്കും. ശ്രീ പ്രതാപ് പോത്തന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.