എന്താണ് വെറ്റില ജ്യോതിഷം?

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ജൂലൈ 2022 (13:36 IST)
ജ്യോതിഷത്തില്‍ വളരെ ഫലപ്രദമായ പ്രശ്‌നരീതികളിലൊന്നാണ് താമ്പൂല പ്രശ്‌നം അഥവ വെറ്റില ജ്യോതിഷം. ദൈവത്തിന്റെ പ്രതിരൂപമായാണ് വെറ്റിലയെ കണക്കാകപ്പെടുന്നത്. വെറ്റില നോക്കി വ്യക്തിയുടെ ഗ്രഹനില പരിശോധിക്കുന്നതിനാണ് വെറ്റില ജ്യോതിഷം എന്ന് പറയുന്നത്.
 
മറ്റു പ്രശ്‌നരീതികളെ അപേക്ഷിച്ച് വെറ്റില ജ്യോതിഷം കൂടുതല്‍ ഫലപ്രതമാണെന്ന് പറയാറുണ്ട്. ഇതിനു കാരണങ്ങളുമുണ്ട്. മറ്റ് പ്രശ്‌ന രീതികളില്‍ ആരൂഢം തടസപ്പെടാനുള്ള സാധ്യതയുണ്ട്. ആരുഢം തടസപ്പെട്ടാല്‍ പിന്നെ പ്രശ്‌നംവക്കല്‍ സാധ്യമല്ല. എന്നാല്‍ വേറ്റില ജ്യോതിഷത്തില്‍ ആരൂഡം തടസപ്പെടില്ല.
 
ഏതു നേരത്തും പ്രശ്‌നംവക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. സാധരണ പ്രശ്‌നംവക്കുന്നത് പകല്‍ മാത്രമാണ്. വെറ്റിലയില്‍ തെളിയുന്ന കാര്യങ്ങള്‍ വളരെ ലളിതമായി തന്നെ പ്രശ്‌നം അറിയേണ്ട ആള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍