മീന്‍ കറിക്കൊപ്പം തൈര് കഴിക്കാമോ?

വെള്ളി, 15 ജൂലൈ 2022 (11:56 IST)
Fish and Curd: തൈരും മീനും ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. തൈരും മീനും വിരുദ്ധാഹാരമാണെന്ന വിശ്വാസം ദക്ഷിണേന്ത്യയില്‍ പൊതുവെ ഉണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്? 
 
പാല്‍, തൈര്, മോര് എന്നിവയ്ക്ക് മത്സ്യം വിരുദ്ധാഹാരമാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. പാല്‍, തൈര് എന്നിവയ്ക്ക് മീനുമായി വിപരീത വീര്യമാണ് ഉള്ളതെന്ന് ഇതില്‍ പറയുന്നു. ഒന്ന് ചൂടേറിയ ഭക്ഷണവും മറ്റേത് തണുപ്പുള്ള ഭക്ഷണവുമാണ്. അതിനാല്‍ ഇവ ഒരുമിച്ചു കഴിച്ചാല്‍ രക്തം അശുദ്ധമാകാനും രക്ത കുഴലുകളില്‍ തടസമുണ്ടാകാനും കാരണമാകുമെന്ന് ആയുര്‍വേദത്തില്‍ പ്രധാനമായും നിഷ്‌കര്‍ഷിക്കുന്നത്. 
 
എന്നാല്‍, ഇത് തെറ്റായ പ്രചരണമാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ പഠനങ്ങള്‍ പ്രകാരം മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നതില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന് പറയുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പറയാന്‍ ഇതുവരെ ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍