നടുവേദനയ്ക്ക് യോഗ ചെയ്യാമോ?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 ജൂലൈ 2022 (14:56 IST)
വൈദ്യശാസ്ത്രത്തെ ചില വിധഗ്ദര്‍ പറയുന്നത് നടുവേദന മാറ്റാന്‍ യോഗയ്ക്ക് കഴിയുമെന്നാണ്. ശരീരത്തിന് എന്തുകൊണ്ടും ഉത്തമമാണ് യോഗ പരിശീലിക്കുന്നത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന നടുവേദനകള്‍ ഏറെ പ്രയാസകരമാണ്. നമ്മള്‍ ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെയും ഒക്കെ പൊസിഷന്‍ നടുവേദനയ്ക്ക് കാരണമാകാം.
 
പലവിധത്തില്‍ കണ്ടുവരുന്ന നടുവേദനകള്‍ക്ക് പലതരം ചികിത്സ തന്നെയാണ്. ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന തരത്തിലുള്ളതും പ്രത്യേക സാഹചര്യങ്ങളില്‍ ഉള്ളതുമായ നടുവേദനകള്‍ ഉണ്ട്. നടുവേദന എങ്ങനെയുള്ളതാണെങ്കിലും ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ യോഗ പരിശീലിക്കാന്‍ പാടുള്ളൂ.
 
വ്യായാമമായിട്ടല്ല, ചികില്‍സാമാര്‍ഗമായാണ് യോഗ അഭ്യസിക്കേണ്ടത്. ഒട്ടേറെ പേരില്‍ ഈ യോഗ പരിശീലനം ഫലം കണ്ടെത്തിയതായാണ് വിദഗ്ദരുടെ അഭിപ്രായം. നടുവേദന ഉണ്ടെങ്കില്‍ മാത്രമേ യോഗ പരിശീലിക്കേണ്ടതുള്ളൂ എന്നില്ല. ഇത് ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍