ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പാണ് വാട്ട്സാപ്പ്.സാധാരണയായി കീബോർഡ് ഉപയോഗിച്ചുകൊണ്ടാണ് വാട്ട്സാപ്പിൽ നമ്മൾ മെസേജുകൾ അയക്കുന്നത്. വോയ്സ് നോട്ടുകൾ അയക്കുന്നതും സർവ്വസാധാരണമാണ്. എന്നാൽ സാങ്കേതിക വിദ്യകൾ അതിവേഗം വികസിക്കുമ്പോൾ ഡിജിറ്റൽ വോയ്സ് അസിസ്ടുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ വാട്ട്സാപ്പിലും ലഭ്യമാണ്.
വോയ്സ് അസിസ്റ്റൻ്റ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ മെസേജുകൾ ടൈപ്പ് ചെയ്യേണ്ടതില്ല എന്നതാണ് ഉപഭോക്താക്കൾക്ക് നൽകുന്ന സൗകര്യം. വെബ് സെർച്ചിനും മറ്റും വോയ്സ് കമാൻഡ് നൽകുന്ന പോലെ മെസേജുകൾ അയക്കാനും വോയ്സ് കമാൻഡ് മാത്രം മതി. ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായ ഗൂഗിൾ അസിസ്റ്റൻ്റ് സൗകര്യം പ്രയോജനപ്പെടുത്തി വാട്ട്സാപ്പിലും മെസേജ് അയക്കാവുന്നതാണ്.
ഇതിനായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലെ ഗൂഗിൾ ആപ്പ്പ തുറന്ന് ഗൂഗിൾ അസിസ്റ്റൻ്റ് ആക്ടീവ് ആക്കുക. തുടർന്ന് സെൻഡ് എ വാട്ട്സാപ്പ് മെസേജ് ടു (കോണ്ടാക്ടിൻ്റെ പേര്) പറയുക. നിങ്ങൾ പറഞ്ഞ പേരിലാണ് കോണ്ടാക്ട് സേവ് ചെയ്തതെന്ന് ഉറപ്പിക്കണം. തുടർന്ന് എന്ത് സന്ദേശമാണ് നിങ്ങൾ അയക്കാൻ ആഗ്രഹിക്കുന്നതെന്ന് ഗൂഗിൾ അസിസ്റ്റ് നിങ്ങളോട് ചോദിക്കും. അയക്കേണ്ട സന്ദേശം പറയുക.