ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും തനിഷ്ത ചാറ്റര്‍ജിയും പ്രധാന വേഷത്തിലെത്തുന്ന ഇംഗ്ലീഷ് ചിത്രം അണ്‍ ഇന്ത്യന്‍ ആഗസ്ത് 19 ന് തീയറ്ററുകളിലെത്തും. ഓസ്‌ട്രേലിയയിലാണ് അണ്‍ ഇന്ത്യന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
നഗരത്തിലെത്തുന്ന വിദേശികള്‍ക്ക് ഓസ്‌ട്രേലിയന്‍ സംസ്‌കാരം പരിചയപ്പെടുത്തിക്കൊടുക്കുന്ന വില്‍ എന്ന അധ്യാപകനായാണ് ബ്രെറ്റ് ലീ ചിത്രത്തിലെത്തുന്നത്. വില്‍ പിന്നീട് മീര എന്ന ഇന്ത്യന്‍ യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ സംവിധായകന്‍ അനുപം ശര്‍മ്മയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മീരയായി തനിഷ്ത ചാറ്റര്‍ജിയെത്തുന്ന ഈ ചിത്രം ഇംഗ്ലീഷിലാണ് ഒരുക്കിയിരിക്കുന്നത്. സുപ്രിയ പദക്, ഗുല്‍ഷല്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.