Turbo Malayalam Movie: 'ടര്‍ബോ' കളക്ഷന്‍ ഇടിഞ്ഞു, ആദ്യ ആഴ്ചയിലെ കരുത്ത് രണ്ടാം വാരത്തിലില്ല

കെ ആര്‍ അനൂപ്
വ്യാഴം, 30 മെയ് 2024 (13:50 IST)
പോക്കിരി രാജ, മധുരരാജ തുടങ്ങിയ സിനിമകളുടെ വന്‍ വിജയത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും കൈകോര്‍ത്ത 'ടര്‍ബോ' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.തീയേറ്ററുകളില്‍ ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തി.
ചിത്രത്തിന്റെ ഏഴാം ദിവസം ഏകദേശം 1.50 കോടി രൂപ നേടി, മുമ്പത്തെ ദിവസത്തെ കളക്ഷനായ 1.85 കോടിയില്‍ നിന്ന് 35 ലക്ഷം രൂപയുടെ ഇടിവാണാ രേഖപ്പെടുത്തിയത്.
 ആദ്യആഴ്ചയിലെ ശക്തമായ പ്രകടനത്തെത്തുടര്‍ന്ന് 6, 7 ദിവസങ്ങളില്‍ ചിത്രത്തിന് ലഭിച്ചത് കുറഞ്ഞ കളക്ഷനാണ്.
'ടര്‍ബോ' കേരള ബോക്സ് ഓഫീസില്‍ മൊത്തം 24 കോടി രൂപ കളക്റ്റ് ചെയ്തു, ഇത് ശ്രദ്ധേയമായ നേട്ടമാണ്, പക്ഷേ മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‌ക്വാഡ്', 'ഭ്രമയുഗം' തുടങ്ങിയ ഹിറ്റുകളുടെ അടുത്തേക്ക് ടര്‍ബോയുടെ പ്രകടനം എത്തുന്നില്ല.
 
 മെയ് 29 ബുധനാഴ്ച, ചിത്രത്തിന് 16.26% ഒക്യുപ്പന്‍സി ലഭിച്ചു.കൊച്ചി, കൊല്ലം തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഒക്യുപ്പന്‍സി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article