അടിച്ചു കേറി വാടാ, സോഷ്യൽ മീഡിയയിലെ സ്റ്റാർ ടർബോ ജോസല്ല, ദുബായ് ജോസ്

അഭിറാം മനോഹർ

വ്യാഴം, 30 മെയ് 2024 (12:37 IST)
Dubai Jose, Cinema
തിയേറ്ററുകളില്‍ ടര്‍ബോ ജോസ് തരംഗം തീര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയ കയ്യടക്കി ദുബായ് ജോസ്. 2004ല്‍ സിബി മലയലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കുട്ടനാട് പശ്ചാത്തലമാക്കിയുള്ള ജലോത്സവം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്നത്. സിനിമയില്‍ ദുബായ് ജോസ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് റിയാസ് ഖാനായിരുന്നു.
 
സിനിമ പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മീമുകളിലൂടെയും എഡിറ്റഡ് വീഡിയോകളിലൂടെയും ദുബായ് ജോസ് വീണ്ടും വൈറലാകുന്നത്. സിനിമയിലെ അടിച്ചു കേറി വാ എന്ന ഡയലോഗും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടര്‍ബോ ജോസിന്റെ കളക്ഷനെ പേമാരി തളര്‍ത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ടര്‍ബോ ജോസിനെ ദുബായ് ജോസ് അടിച്ചിടുക കൂടി ചെയ്തുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും കമന്റ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍