Turbo First Half Review: 'ടര്‍ബോ' ആദ്യ പകുതി കിടിലം,ആക്ഷന്‍ മാത്രമല്ല കോമഡിയും വര്‍ക്കായി

കെ ആര്‍ അനൂപ്
വ്യാഴം, 23 മെയ് 2024 (10:50 IST)
മമ്മൂട്ടിയുടെ ടര്‍ബോ തിയറ്ററുകളില്‍.ആദ്യ പകുതി മിന്നിച്ചോ?മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത സിനിമ കോമഡി ആക്ഷന്‍ എന്റ്റര്‍റ്റേനറാണ്. രാവിലെ 9ന് ആദ്യ ഷോ തുടങ്ങി. പത്തരയോടെ ആദ്യപകുതിയുടെ അഭിപ്രായങ്ങളും വന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 
 
ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. ആക്ഷന്‍ രംഗങ്ങളോടൊപ്പം തന്നെ കോമഡി സീനുകളും കാഴ്ചക്കാരെ രസിപ്പിച്ചു. തിയേറ്ററുകളില്‍ ചിരി മേളം തീര്‍ക്കാനും ടര്‍ബോയ്ക്ക് ആദ്യം തന്നെ ആയി. മമ്മൂട്ടി-ബിന്ദു പണിക്കര്‍ കോമ്പോ വളരെ നന്നായി ഉപയോഗിക്കാന്‍ സംവിധായകനായി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കൊണ്ടുപോയി ഫസ്റ്റ് ഹാഫ് അവസാനിക്കുന്നു.
 
നാട്ടില്‍ നടക്കുന്ന ബാങ്ക് കൊള്ളയും അതേത്തുടര്‍ന്ന് തന്റെ ഉറ്റ സുഹൃത്തായ ജെറിയെ ജോസിന് നഷ്ടമാകുന്നതുമാണ് സിനിമയുടെ തുടക്കം. ഇതിനുപിന്നിലുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ വേണ്ടി ജോസും ഇന്ദുലേഖ എന്ന കഥാപാത്രവും ചെന്നൈയിലേക്ക് പോകുന്നു. അവിടെ വെച്ചാണ് ജോസ് വെട്രിവേല്‍ ഷണ്മുഖന്‍ എന്ന രാജ് ബി ഷെട്ടി കഥാപാത്രത്തെ കണ്ടുമുട്ടുന്നത്. ഇടുക്കിക്കാരനായ ജോസ് ചെന്നൈയിലേക്ക് എത്തുന്നതും പിന്നീട് ഉണ്ടാകുന്ന രസകരവും ഉദ്യോഗജനകവുമായ സംഭവങ്ങളാണ് ടര്‍ബോയുടെ പ്രധാന ഫ്‌ലോട്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article