ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രേണുക വേണു

ബുധന്‍, 22 മെയ് 2024 (20:56 IST)
Shah Rukh Khan

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യാഘാതത്തെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം തോന്നിയപ്പോഴാണ് താരത്തെ അഹമ്മദബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമയാണ് ഷാരൂഖ്. കൊല്‍ക്കത്തയുടെ ഐപിഎല്‍ മത്സരം കാണാന്‍ അഹമ്മദബാദില്‍ എത്തിയതാണ് താരം. 
 
' അഹമ്മദബാദിലെ കനത്ത ചൂടിനെ തുടര്‍ന്ന് ഷാരൂഖിന് നിര്‍ജലീകരണം സംഭവിച്ചതാണ്. 45 ഡിഗ്രി സെല്‍ഷ്യസാണ് അഹമ്മദബാദിലെ ചൂട്. ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം ഇപ്പോഴും ആശുപത്രി നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്,' റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ഷാരൂഖിന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗള ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ഉടന്‍ തന്നെ താരത്തെ ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്നാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍