'ടർബോ'കളക്ഷൻ താഴേക്ക്! ഇനി വലുതൊന്നും പ്രതീക്ഷിക്കാനില്ല, മമ്മൂട്ടി ചിത്രം ഉടൻ തിയറ്റർ വിടുമോ?

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂണ്‍ 2024 (17:36 IST)
മമ്മൂട്ടിയുടെ 'ടർബോ' ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിക്കഴിഞ്ഞു. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളിൽ 30 കോടി നേടി മുന്നേറുകയാണ് സിനിമ. ആദ്യ 11 ദിവസം കൊണ്ട് തന്നെ ഏകദേശം 29.60 കോടി ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് നേടാനായി.
 
പന്ത്രണ്ടാം ദിവസം, ചിത്രം 0.65 കോടി രൂപ കൂടി കളക്ഷനിലേക്ക് കൂട്ടിച്ചേർത്തു, കേരളത്തിലെ മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ 30.25 കോടി രൂപയിൽ എത്തി. 
 
2024 ജൂൺ 3 തിങ്കളാഴ്ച 11.87% ഒക്യുപ്പൻസി സിനിമയ്ക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്ചും, പന്ത്രണ്ടാം ദിവസം പ്രഭാത ഷോകളിൽ 8.57%, ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 11.79%, ഈവനിംഗ് ഷോകളിൽ 15.25% എന്നിങ്ങനെയാണ് പ്രവർത്തി ദിനമായ തിങ്കളാഴ്ചത്തെ ഒക്യുപ്പൻസി.
 
ഞായറാഴ്ചത്തെ തീയറ്റർ റൺ പൂർത്തിയായതോടെ ആഗോള ബോക്‌സ് ഓഫീസിൽ 70 കോടി മറികടന്നതായി മമ്മൂട്ടി കമ്പനി അറിയിച്ചു. 11 ദിവസം കൊണ്ടാണ് ഈ നേട്ടം.തമിഴ്‌നാട്ടിലും കർണാടകത്തിലും സൗദി ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും മികച്ച കുതിപ്പാണ് നേടാൻ ആയത്. സൗദി അറേബ്യയിൽ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷൻ ആണ് ടർബോ നേടിയിരിക്കുന്നത്.
 
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർക്ക് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ആദ്യ വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article