100 കോടി ബജറ്റില്‍ പാന്‍ യൂണിവേഴ്‌സ് ചിത്രം, രണ്ടു വര്‍ഷത്തേക്കുള്ള സിനിമകള്‍ സെറ്റ്, പുത്തന്‍ പ്രോജക്ടുകളെ കുറിച്ച് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി

കെ ആര്‍ അനൂപ്

ബുധന്‍, 5 ജൂണ്‍ 2024 (17:34 IST)
രണ്ടു വര്‍ഷത്തേക്കുള്ള സിനിമകള്‍ ഇപ്പോള്‍ തന്നെ സുരേഷ് ഗോപിക്ക് മുന്നിലുണ്ട്. വമ്പന്‍ പ്രോജക്ടുകളാണ് മലയാളികള്‍ക്ക് മുന്നിലേക്ക് എത്താനിരിക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മൂന്ന് പ്രോജക്ടുകളില്‍ സുരേഷ് ഗോപി ഇതിനോടകം തന്നെ എസ് പറഞ്ഞു. പത്മനാഭസ്വാമിയ്ക്ക് ട്രിബ്യൂട്ട് എന്ന തരത്തില്‍ ഒരു വലിയ പ്രോജക്ട് വരാനിരിക്കുന്നുണ്ടെന്നും അത് 70 മുതല്‍ 100 കോടി വരെ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
 
'ഗോകുലം ഗോപാലന്‍ ചേട്ടന്റെ മൂന്ന് പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പത്മനാഭസ്വാമിയ്ക്ക് ട്രിബ്യൂട്ട് എന്ന തരത്തില്‍ ഒരു വലിയ പ്രോജക്ട് ഉണ്ട്. 70 കോടിയോ മറ്റോ ആണ് അതിന്റെ ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാന്‍ സാധ്യതയുണ്ട്. പാന്‍ യൂണിവേഴ്‌സ് ആകാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. ഇവയുടെ ഒക്കെ സ്‌ക്രിപ്റ്റ് കേട്ട് അവയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. രണ്ട് വര്‍ഷത്തേക്കുള്ള സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്', -സുരേഷ് ഗോപി പറഞ്ഞു. 
 
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രത്തില്‍ സുരേഷ് ഗോപി തന്നെയാണ് നായകന്‍. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍