'വിസ്മയങ്ങള്‍ക്കായുള്ള കാത്തിരിപ്പ് ഇന്ന് തുടങ്ങുന്നു', ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ടോവിനോ തോമസ്

കെ ആര്‍ അനൂപ്
ബുധന്‍, 24 മാര്‍ച്ച് 2021 (12:49 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബാറോസ്' തുടങ്ങുകയാണ്. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആശംസകളുമായി സിനിമാ മേഖലയിലെ പ്രമുഖരെല്ലാം എത്തി. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ടോവിനോ തോമസിന്റെ ആശംസ. ഇന്നുമുതല്‍ 'ബാറോസ്' വെള്ളിത്തിരയില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് നടന്‍ പറഞ്ഞത്.
 
'മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ നടന വിസ്മയങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട് ! 
മോഹന്‍ലാല്‍ എന്ന സംവിധായകന്‍ വെള്ളിത്തിരയില്‍ സൃഷ്ടിക്കാന്‍ പോകുന്ന വിസ്മയങ്ങള്‍ക്കായുള്ള കാത്തിരിപ്പ് ഇന്ന് തുടങ്ങുന്നു.എല്ലാ ആശംസകളും ലാലേട്ടാ.'-ടോവിനോ തോമസ് കുറിച്ചു. സംവിധാനം മോഹന്‍ ലാല്‍ എന്നെഴുതിയ ഒരു ചിത്രവും നടന്‍ പങ്കുവെച്ചു.
 
മമ്മൂട്ടി,പ്രിയദര്‍ശന്‍, ദിലീപ്, സത്യന്‍ അന്തിക്കാട്, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, സിബി മലയില്‍ എന്നിവര്‍ ബാറോസ് പൂജ ചടങ്ങില്‍ പങ്കെടുത്തു.അമിതാഭ് ബച്ചന്‍, സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പ്രമുഖര്‍ മോഹന്‍ലാലിനും ബാറോസിനും ആശംസകളുമായി എത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article