ഹോളിവുഡ് താരമായ ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വിൽസണും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. അമേരിക്കന്‍ ഗായകന്‍ എൽവിസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കുന്ന വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലായിരുന്നു താരം.ഓസ്ട്രേലിയയിൽ നിന്നാണ് താരത്തിനും ഭാര്യയും നടിയുമായ റീത്ത വിൽസണും കൊറോണ പിടിപ്പെട്ടത്.കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.