രണ്ടാമതും അച്ഛനായി നടൻ സഞ്ജു ശിവ്‌റാം

കെ ആര്‍ അനൂപ്
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (10:35 IST)
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയിൽ ചുവടുറപ്പിച്ച നടനാണ് സഞ്ജു ശിവ്‌റാം. 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെയാണ് നടൻ വരവറിയിച്ചത്. ഇപ്പോഴിതാ തൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.
 
രണ്ടാമതും നടൻ അച്ഛനായി ഇരിക്കുകയാണ്. 
'ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്'-സഞ്ജു ശിവ്‌റാം കുറിച്ചു.
അശ്വതിയാണ് സഞ്ജുവിന്റെ ഭാര്യ. പൃഥ്വി ദേവ് എന്നാണ് ഇരുവരുടെയും ആദ്യത്തെ കണ്മണിയുടെ പേര്. അപ്പു എന്നാണ് അവൻറെ വീട്ടിലെ പേര്.

അനുബന്ധ വാര്‍ത്തകള്‍

Next Article