12 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജിനൊപ്പം വിജയ്, 'ദളപതി 66' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (10:31 IST)
വിജയുടെ 'ദളപതി 66' അണിയറയില്‍ ഒരുങ്ങുകയാണ്. നടന്‍ ഈ ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിക്കും.തമിഴ്-തെലുങ്ക് ഭാഷകളായി ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ പ്രകാശ് ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
ഗില്ലി, പോക്കിരി, ശിവകാശി, വില്ല് തുടങ്ങിയ ചിത്രങ്ങളില്‍ പ്രകാശ് രാജും വിജയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.താന്‍ ഉടന്‍ തന്നെ വിജയുമായി ഒരു സിനിമ ചെയ്യുമെന്ന് പ്രകാശ് രാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2009 ല്‍ പ്രദര്‍ശനത്തിനെത്തിയ 'വില്ല്' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവില്‍ ഒന്നിച്ചത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയിലെ 
അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം 'ദളപതി 66' തുടങ്ങും.

അനുബന്ധ വാര്‍ത്തകള്‍

Next Article