മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സ്ഓഫീസ് പോരാട്ടത്തിനു അഞ്ച് വയസ്; ജോപ്പനെ 'കൊന്ന' പുലിമുരുകന്‍

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (09:12 IST)
മലയാള സിനിമയുടെ ബോക്‌സ്ഓഫീസില്‍ വാശിയേറിയ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം നടന്നിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. അഞ്ച് വര്‍ഷം മുന്‍പ് ഇതുപോലൊരു ഒക്ടോബര്‍ ഏഴിനാണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും റിലീസ് ചെയ്തത്. 
 
പുലര്‍ച്ചെ മുതല്‍ പുലിമുരുകന്‍ ഷോ നടന്നിരുന്നു. തോപ്പില്‍ ജോപ്പന്‍ ഷോ സാധാരണ തിയറ്റര്‍ സമയങ്ങളിലായിരുന്നു. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനെ മോഹന്‍ലാലിന്റെ പുലിമുരുകന്‍ മുട്ടുകുത്തിച്ചു. മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണ് പുലിമുരുകന്‍. 
 
ആദ്യദിനം തന്നെ പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, തോപ്പില്‍ ജോപ്പന് തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ല. 
 
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ മോഹന്‍ലാല്‍, കമാലിനി മുഖര്‍ജി, ജഗപതി ബാബു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
നിഷാദ് കോയയുടെ രചനയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത സിനിമയാണ് തോപ്പില്‍ ജോപ്പന്‍. മമ്മൂട്ടിക്ക് പുറമേ ആന്‍ഡ്രിയ ജെര്‍മിയ, മംമ്ത മോഹന്‍ദാസ്, സലിം കുമാര്‍, കവിയൂര്‍ പൊന്നമ്മ, അലന്‍സിയര്‍ തുടങ്ങിയവരാണ് തോപ്പില്‍ ജോപ്പനില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article